തമിഴ് നടി കാസമ്മാള്‍ മകന്റെ മര്‍ദനമേറ്റ് മരിച്ചു

ദേശീയ അവാര്‍ഡ് നേടിയ 'കടൈസി വ്യവസായി' എന്ന സിനിമയിലൂടെ പ്രശസ്തയായ തമിഴ് നടി കാസമ്മാള്‍ (71) മകന്റെ മര്‍ദനമേറ്റു മരിച്ചു.

author-image
Athira
New Update
തമിഴ് നടി കാസമ്മാള്‍ മകന്റെ മര്‍ദനമേറ്റ് മരിച്ചു

ചെന്നൈ; ദേശീയ അവാര്‍ഡ് നേടിയ 'കടൈസി വ്യവസായി' എന്ന സിനിമയിലൂടെ പ്രശസ്തയായ തമിഴ് നടി കാസമ്മാള്‍ (71) മകന്റെ മര്‍ദനമേറ്റു മരിച്ചു. മദ്യം വാങ്ങാനുള്ള പണത്തെച്ചൊല്ലി തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയിലാണ് കാസമ്മാളിനെ മകന്‍ ക്രൂരമായി മര്‍ദിച്ചത്. മധുര ജില്ലയിലെ ഉസിലംപട്ടിക്ക് സമീപം ആനയൂരിലാണ് സംഭവം. സംഭവത്തില്‍ മകന്‍ പി.നാമക്കൊടി (52)യെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുവച്ചു തന്നെ ഇവര്‍ മരിച്ചതായി പൊലീസ് പറഞ്ഞു.

കാസമ്മാളിനും ഭര്‍ത്താവ് ബാലസാമിക്കും നാമക്കൊടി ഉള്‍പ്പെടെ മൂന്നു മക്കളുണ്ട്. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് നാമക്കൊടി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം 'കടൈസി വ്യവസായി' എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ അമ്മായിയായിട്ടാണ് കാസമ്മാള്‍ അഭിനയിച്ചത്.

 

 

news updates national news Latest News