ആശുപത്രിയിൽനിന്ന് പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കർണാടക സ്വദേശി അറസ്റ്റിൽ

ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് മണിവണ്ണനെ കസ്റ്റഡിയിലെടുത്തത്. പോക്സോ, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

author-image
Greeshma Rakesh
New Update
ആശുപത്രിയിൽനിന്ന് പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കർണാടക സ്വദേശി അറസ്റ്റിൽ

 

മാനന്തവാടി: ആശുപത്രിയിൽനിന്ന് പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കർണാടക സ്വദേശി അറസ്റ്റിൽ. കുട്ട കെ. ബേഡക മത്തിക്കാട് എസ്റ്റേറ്റിലെ മണിവണ്ണനെ(21)യാണ് മാനന്തവാടി പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുടെ പ്രസവത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ബന്ധുവിനു കൂട്ടിരിക്കാനെത്തിയ പതിനാലുകാരിയുമായി മണിവണ്ണൻ പരിചയപ്പെടുന്നത്.

തുടർന്ന് ആശുപത്രിക്ക് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയായ വിവരം അറിയുന്നത്.മണി എന്ന പേരല്ലാതെ പീഡിപ്പിച്ചയാളെപ്പറ്റി മറ്റൊന്നും കുട്ടിക്ക് അറിയില്ലായിരുന്നു.

ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് മണിവണ്ണനെ കസ്റ്റഡിയിലെടുത്തത്. പോക്സോ, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.മണിവണ്ണനെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.

Arrest karnataka rape POCSOP