പള്ളുരുത്തിയില്‍ കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കുത്തികൊലപ്പെടുത്തി

പള്ളുരുത്തിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കുത്തികൊന്നു.

author-image
Athira
New Update
പള്ളുരുത്തിയില്‍ കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കുത്തികൊലപ്പെടുത്തി

കൊച്ചി: പള്ളുരുത്തിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കുത്തികൊന്നു. കച്ചേരിപ്പടി സ്വദേശി ലാല്‍ജു ആണ് കൊല്ലപ്പെട്ടത്. കുമ്പളങ്ങി ലാസര്‍ കൊലക്കേസിലെ രണ്ടാം പ്രതിയാണ് ലാല്‍ജു.

കുത്തിയ കച്ചേരിപ്പടി സ്വദേശി ഫാജിസ് ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. പ്രതിയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. ലാല്‍ജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ പരുക്കേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്.

 

 

 

sports news Latest News sports updates