/kalakaumudi/media/post_banners/485f9190ae1b6c18348d759c2e63c459eec3d4bc588f465367ca4791f86c57bf.jpg)
ബെംഗളൂരു: ബെംഗളൂരുവില്‍ അമ്മയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി പൊലീസ് സ്റ്റേഷനിലെത്തി മകള്‍. ബെംഗളൂരു മിക്കോ ലേ ഔട്ടിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം.
ബിവാ പോള്‍(70) ആണ് മരിച്ചത്.സംഭവത്തില്‍ മകള്‍ സോനാലി സെന്‍ പിടിയിലായി.ഇന്നലെ വൈകുന്നേരമാണ് സംഭവം. അര്‍ദ്ധരാത്രിയോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
പശ്ചിമ ബംഗാള്‍ സ്വദേശിയാണ്, ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍. അമ്മയ്ക്കും ഭര്‍ത്താവിനും ഓട്ടിസം ബാധിച്ച മകനും ഭര്‍തൃമാതാവിനും ഒപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.
അമ്മയും ഭര്‍തൃമാതാവും തമ്മില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും ബഹളം സഹിക്കാന്‍ വയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് സോനാലി സെന്‍ പോലീസിന് മൊഴി നല്‍കി.
യുവതി തന്നെയാണ് മൃതദേഹം ട്രോളിബാഗിലാക്കി പൊലീസ് സ്റ്റേഷനിലെത്തിയത്. അമ്മയെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സോനാലി സെന്‍ പൊലീസിനോട് സമ്മതിച്ചു.
ഇന്നലെ അര്‍ദ്ധരാത്രിയോട് അമ്മയും ഭര്‍തൃമാതാവും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ അമ്മ സ്ലീപിംഗ് പീല്‍സ് കഴിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഇത് കേട്ട് അഗ് പീല്‍സ് നല്‍കിയെന്നും 20 എണ്ണം നല്‍കിയിട്ടും മരിച്ചില്ല എന്ന് കണ്ട് ഷോള്‍ കൊണ്ട് കഴുത്തു മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അമ്മയുടെ മൃതദേഹത്തോടൊപ്പം പെട്ടിയില്‍ അച്ഛന്റെ ഫ്രെയിം ചെയ്ത ഫോട്ടോ കൂടി വച്ചാണ് പോലീസില്‍ ഇവര്‍ കീഴടങ്ങിയത്.