മറ്റൊരു ബന്ധത്തെച്ചൊല്ലി തര്‍ക്കം; ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തി, കാമുകന്‍ അറസ്റ്റില്‍

ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

author-image
Greeshma Rakesh
New Update
മറ്റൊരു ബന്ധത്തെച്ചൊല്ലി തര്‍ക്കം; ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തി, കാമുകന്‍ അറസ്റ്റില്‍

ഗുവാഹത്തി: അസമില്‍ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ബിജെപിയിലെ പ്രധാന വനിതാ നേതാക്കളിലൊരാളായ ജൊനാലി നാഥ് ബെയ്‌ഡോ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകന്‍ ഹസന്‍സൂര്‍ ഇസ്ലാം അറസ്റ്റിലായി. ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

ഗോല്‍പാറ ജില്ലാ പ്രസിഡന്റായ ജൊനാലിയെ തിങ്കളാഴ്ചയാണ് കൃഷ്ണസാല്‍പാര്‍ പ്രദേശത്തെ ദേശീയപാതയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ രണ്ട് വര്‍ഷമായി ജൊനാലിയും ഹസന്‍സൂറും തമ്മില്‍ അടുപ്പത്തിലാണ്.

ഇതിനിടെ ഇയാള്‍ക്ക് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമായി. ഈ ബന്ധത്തെ ജൊനാലി ചോദ്യം ചെയ്തു.തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഇയാള്‍ ജൊനാലിയെ തലക്കടിച്ച് കൊലപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദേശീയപാതയില്‍ തള്ളിയെന്നും പ്രതി സമ്മതിച്ചു.

murder Crime News BJP Woman Leader Jonali Nath