ന്യൂഡല്‍ഹി: പുകയില കമ്പിനിയുടെ ഉടമസ്ഥന്റെ വീട്ടില്‍ നിന്ന് 50 കോടി വിലവരുന്ന ആഡംബര കാറുകളും 4.5 കോടിയോളം പണവും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തു. ബന്‍ഷിധര്‍ പുകയില കമ്പിനിയുടെ ഉടമസ്ഥനായ ശിവംമിശ്രയുടെ വസതിയിലും, കമ്പിനിയുമായി ബന്ധപ്പെട്ട് ഡല്‍ഹി, കാന്ഡപൂര്‍, ഗുജറാത്ത്, മുംബൈ തുടങ്ങി രാജ്യത്തെ ഇരുപതോളം സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. കമ്പിനിയുടെ രേഖകളില്‍ കാണിച്ചിരിക്കുന്ന വരുമാനത്തിലും യഥാര്‍ഥ്യത്തിലുള്ള വരവും തമ്മില്‍ വ്യത്യാസമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
50 കോടി രൂപയോളം വിലവരുന്ന ആഡംബര കാറുകളില്‍ 16 കോടി രൂപ വിലവരുന്ന റോള്‍സ് റോയ്‌സ് ഫാന്റം, ശിവം മിശ്രയുടെ ഡല്‍ഹിയിലെ വസന്ത് വിഹാറിലുള്ള വസതിയില്‍ നിന്നാണ് കണ്ടെത്തിയത്. എംസി ലാറന്‍, പോര്‍ഷെ, ലംബോര്‍ഗിനി എന്നിവയും കണ്ടെടുത്തു. 4018 നമ്പര്‍ ലൈസന്‍സ് പ്ലേറ്റുള്ള വാഹനങ്ങളാണിവയെല്ലാം. 5 കോടിയോളം രൂപയും നിരവധി രേഖകളും ഐടി ടീമും കണ്ടെത്തിയിട്ടുണ്ട്.