കാമുകിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി; മൃതദേഹം അരുവിയില്‍ ഒഴുക്കി, കാമുകനും ഭാര്യയും അറസ്റ്റില്‍

മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ പീഡനക്കേസ് പിന്‍വലിക്കാതിരുന്ന കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവും ഭാര്യയും അറസ്റ്റില്‍. സിനിമയില്‍ മേക്കപ്പ് ആര്‍ടിസ്റ്റായ നൈന മഹത് (28) ആണ് കൊല്ലപ്പെട്ടത്.

author-image
Priya
New Update
കാമുകിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി; മൃതദേഹം അരുവിയില്‍ ഒഴുക്കി, കാമുകനും ഭാര്യയും അറസ്റ്റില്‍


മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ പീഡനക്കേസ് പിന്‍വലിക്കാതിരുന്ന കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവും ഭാര്യയും അറസ്റ്റില്‍. സിനിമയില്‍ മേക്കപ്പ് ആര്‍ടിസ്റ്റായ നൈന മഹത് (28) ആണ് കൊല്ലപ്പെട്ടത്.

നൈനയുടെ കാമുകന്‍ മനോഹര്‍ ശുക്ല(43), ഭാര്യ പൂര്‍ണിമ എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഭാര്യയുടെ സഹായത്തോടെ ശുക്ല നൈനയെ കൊലപ്പെടുത്തി മൃതദേഹം അരുവിയില്‍ ഒഴുക്കിയെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി മനോഹറും നൈനയും തമ്മില്‍ അടുപ്പത്തിലായിരുന്നു. മനോഹര്‍ സിനിമയില്‍ കോസ്റ്റ്യും ഡിസൈനറാണ്. തന്നെ വിവാഹം ചെയ്യണമെന്ന് നൈന നിരന്തരം ശുക്ലയോട് ആവശ്യപ്പെട്ടിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ശുക്ല വിസമ്മതിച്ചതോടെ അയാള്‍ക്കെതിരെ പീഡനക്കേസ് ഫയല്‍ ചെയ്തു.
കേസ് പിന്‍വലിക്കാന്‍ ശുക്ല നൈനയോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ അതിന് തയാറാകാതെ വന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.

നൈനയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി 150 കിലോമീറ്ററോളം ശുക്ലയും ഭാര്യയും സ്‌കൂട്ടറില്‍ സഞ്ചരിച്ചു.തുടര്‍ന്ന് ഗുജറാത്തിലെ വല്‍സദ് തടാകത്തില്‍ മൃതദേഹം ഒഴുക്കിയെന്നും പൊലീസ് അറിയിച്ചു.

സംശയം ഒഴിവാക്കാന്‍ രണ്ടര വയസ്സുള്ള മകളെയും ഒപ്പം കൂട്ടിയതായാണ് റിപ്പോര്‍ട്ട്.ഓഗസ്റ്റ് 9നും 12നും ഇടയിലാണ് സംഭവം നടന്നത്.നൈനയെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് സഹോദരി ഓഗസ്റ്റ് 12ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. സംഭവത്തില്‍ ഇന്നലെയാണ് ശുക്ലയും ഭാര്യ പൂര്‍ണിമയും അറസ്റ്റിലായത്.

Crime Arrest