അയിരൂരില്‍ 17കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

അയിരൂരില്‍ 17കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുല്‍ (20) ആണ് അറസ്റ്റിലായത്.

author-image
webdesk
New Update
അയിരൂരില്‍ 17കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: അയിരൂരില്‍ 17കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുല്‍ (20) ആണ് അറസ്റ്റിലായത്. സോഷ്യല്‍മീഡിയ വഴിയാണ് യുവാവ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.

 

തുടര്‍ന്ന് വീടിന്റെ ലൊക്കേഷന്‍ ചോദിച്ചറിഞ്ഞ ശേഷം വീട്ടിലെത്തി. പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഫോട്ടോയും യുവാവിന്റെ പക്കലുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

 

യുവാവിന്റെ മൊബൈലില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്‌തോ അതോ വ്യജ വീഡിയോ ആണോ എന്നുള്ളത് തുടര്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. പോക്‌സോ, ഐ ടി ആക്ടുകള്‍ പ്രകാരമാണ് അയിരൂര്‍ പൊലീസ് കേസെടുത്തത്. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

ayiroor newsupdate Crime Latest News Thiruvananthapuram