വാക്കര്‍ കൊണ്ട് പിതാവിനെ അടിച്ച് കൊന്നു; 26 കാരന്‍ അറസ്റ്റില്‍

By priya.24 11 2023

imran-azhar

 

ആലപ്പുഴ: പിതാവിനെ വാക്കര്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനെ അറസ്റ്റ് ചെയ്തു. പുന്നപ്ര ഈരേശേരിയില്‍ സെബിന്‍ ക്രിസ്റ്റ്യന്‍ (26) ആണ് അറസ്റ്റിലായത്.

 

കഴിഞ്ഞ 21 നാണ് ഇയാളുടെ പിതാവ് ഈരേശേരിയില്‍ സെബാസ്റ്റ്യന്‍ (65) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. സെബാസ്റ്റ്യന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിയുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

 

 

 

OTHER SECTIONS