പിതാവിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ടു; മകന്‍ അറസ്റ്റില്‍

കര്‍ണാടകയിലെ റായ്പൂരില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഹൈവേക്ക് സമീപം കുഴിച്ചിട്ടു. ശിവനപ്പ(70) ആണ് കൊല്ലപ്പെട്ടത്.

author-image
Priya
New Update
പിതാവിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ടു; മകന്‍ അറസ്റ്റില്‍

ബംഗളുരു: കര്‍ണാടകയിലെ റായ്പൂരില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഹൈവേക്ക് സമീപം കുഴിച്ചിട്ടു. ശിവനപ്പ(70) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മകന്‍ ഈരണ്ണയെ പൊലിസ് അറസ്റ്റ് ചെയ്തു. ദേശീയപാത വികസനത്തിനായി ശിവനപ്പയുടെ ഭൂമി ഏറ്റെടുത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭൂമിക്ക് ലഭിച്ച പണത്തെ ചൊല്ലി അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായി. പിതാവ് പണം നല്‍കാന്‍ വിസമ്മതിച്ചതോടെ മകന്‍ പൈപ്പ് എടുത്ത് തലയ്ക്കടിച്ചു.

അടിയേറ്റ് നിലത്തുവീണ ശിവനപ്പ സംഭവസ്ഥലത്ത് വച്ച് മരിച്ചു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി ഹൈവേക്ക് സമീപത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ കുഴിച്ചിടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ സാധാരണരീതിയില്‍ പെരുമാറിയ യുവാവ് പിതാവിനെ കാണാനില്ലെന്ന് അറിയിച്ച് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇയാളുടെ ഇടപെടലില്‍ ബന്ധുക്കള്‍ സംശയം പ്രകടപ്പിച്ചതോടെ പൊലീസ് യുവാവിനെ ചോദ്യം ചെയ്തു.

ഒടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വ്യാഴാഴ്ച പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Crime Bengaluru