കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍

കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് അറസ്റ്റില്‍. 21കാരിയായ സുചിത്രയാണ് കൊല്ലപ്പെട്ടത്.

author-image
Priya
New Update
കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് അറസ്റ്റില്‍. 21കാരിയായ സുചിത്രയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി തേജസ് ആണ് അറസ്റ്റിലായത്.
ഒരേ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളായ തേജസും കൊല്ലപ്പെട്ട പെണ്‍കുട്ടിയും തമ്മില്‍ അടുത്ത സൗഹൃത്തുക്കളായിരുന്നു.

അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും തമ്മില്‍ പതിവായി വഴക്കും ഉണ്ടാവാറുണ്ട്. സംഭവദിവസം വഴക്കിട്ടതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തേജസ് തീരുമാനിക്കുകയായിരുന്നു.

ഇതിനായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Crime Arrest karnataka