/kalakaumudi/media/post_banners/b621678fca2312df96e2baf3496a1bac8f0b1e411e8fe747c139f733e9f3debf.jpg)
ഇടുക്കി: മണിയാറന്‍കുടി സ്വദേശിനി പറമ്പപ്പുള്ളില്‍ വീട്ടില്‍ തങ്കമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ തങ്കമ്മയുടെ മകന്‍ സജീവിനെ ഇടുക്കി പോലീസ് അറസ്റ്റു ചെയ്തു.
കിടപ്പു രോഗിയായിരുന്ന തങ്കമ്മ ഭക്ഷണം നല്‍കിയപ്പോള്‍ കഴിക്കാതിരുന്നതോടെ മദ്യലഹരിയിലായിരുന്ന സജീവ് ചില്ലു ഗ്ലാസ്സ് കൊണ്ട് മുഖത്തിടിച്ചു.
പിന്നീട് കട്ടിലില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജൂലൈ 30 നാണ് തങ്കമ്മ ആക്രമിക്കപ്പെട്ടത്. അടുത്ത ദിവസം സജീവ് അമ്മയെ ആശുപത്രിയിലെത്തിച്ചു.
ചികിത്സയിലിരിക്കെ ഈ മാസം ഏഴിന് തങ്കമ്മ മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
ചോദ്യം ചെയ്തപ്പോള്‍ പ്രതി സജീവ് സത്യം പറഞ്ഞു. ഇതോടെയാണ് അയാളെ അറസ്റ്റ് ചെയ്തത്.