സംശയരോഗം; ഭാര്യയെയും മൂന്ന് മക്കളേയും കഴുത്തറുത്ത് കൊന്നു, യുവാവ് കസ്റ്റഡിയില്‍

ഛത്തീസ്ഗഡില്‍ ഭാര്യയെയും മക്കളേയും യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയെയും നാല്, അഞ്ച് വയസ്സുള്ള പെണ്‍കുട്ടികളെയും രണ്ട് വയസുകാരനേയുമാണ് യുവാവ് കൊലപ്പെടുത്തിയത്.

author-image
Priya
New Update
സംശയരോഗം; ഭാര്യയെയും മൂന്ന് മക്കളേയും കഴുത്തറുത്ത് കൊന്നു, യുവാവ് കസ്റ്റഡിയില്‍

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഭാര്യയെയും മക്കളേയും യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയെയും നാല്, അഞ്ച് വയസ്സുള്ള പെണ്‍കുട്ടികളെയും രണ്ട് വയസുകാരനേയുമാണ് യുവാവ് കൊലപ്പെടുത്തിയത്.

ബിലാസ്പൂര്‍ ജില്ലയിലെ മസ്തൂരി ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ബിലാസ്പൂര്‍ പൊലീസ് സുപ്രണ്ട് സന്തോഷ് സിംഗ് അറിയിച്ചു.

ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ദമ്പതികള്‍ തമ്മില്‍ വഴക്ക് ഉണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

Crime Arrest raipur