/kalakaumudi/media/post_banners/c24e571290d3f884bca69d895716b1a15fc8168ac71b96ae0d1eb3ff6e52d5c2.jpg)
ഡല്‍ഹി: ഡല്‍ഹിയില്‍ ഭാര്യയെ അടിച്ചുകൊന്ന് ഭര്‍ത്താവ് അറസ്റ്റില്‍.അഫ്രീന്‍ നാജ് (30) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മധ്യ ഡല്‍ഹിയിലെ ഹൗസ് ഖാസി മേഖലയിലാണ് സംഭവം.
മരത്തടി കൊണ്ട് അടിയേറ്റ് മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന അഫ്രീനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഉച്ചയ്ക്ക് ഫോണ്‍കോള്‍ വന്നതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതിയായ അഫ്രീന്റെ ഭര്‍ത്താവ് സല്‍മാന്‍ ജവഹറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.
10 കൊല്ലം മുന്‍പാണ് അജ്‌മെരി ഗേറ്റിലെ ഷാഹ് ഗജ് സ്വദേശിനായായ അഫ്രീന്‍ നാജും ജവഹറും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ട്. പലപ്പോഴും രണ്ട് പേരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും സന്തോഷത്തോടെയല്ല ജീവിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
ജവഹര്‍ പലപ്പോഴായി അഫ്രീനോട് മോശമായിട്ടാണ് പെരുമാറിയിരുന്നത്. വെള്ളിയാഴ്ചയും അഫ്രീനുമായി തര്‍ക്കമുണ്ടായിരുന്നു. മര്‍ദ്ദിക്കുകയും ചെയ്തു.
ഇതിനിടയില്‍ ജവഹര്‍ മരത്തടികൊണ്ട് അഫ്രീന്റെ തലക്കടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
ഫോറന്‍സിക് അധികൃതര്‍ സ്ഥലത്തെത്തി തെളിവുശേഖരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.