/kalakaumudi/media/post_banners/e061c31133af2ff5320ef40124e4544d55947b2b3e469869ef20475dc4f5cfa5.jpg)
ന്യൂഡല്‍ഹി: മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ അടിച്ച് കൊന്നു. ഓക്ല സഞ്ജയ് കോളനിയിലാണ് സംഭവം. കൗമാരക്കാരായ കുട്ടികള്‍ മകനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണു പിതാവിനെ കട്ട കൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്.
ചുമട്ടു തൊഴിലാളിയായ മുഹമ്മദ് ഹനീഫ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മകനും ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി 11നായിരുന്നു സംഭവം.
പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കാന്‍ വേണ്ടിയാണ് ഫനീഫിന്റെ 14 വയസ്സുകാരനായ മകന്‍ രാത്രിയില്‍ തെരുവിലെത്തിയത്. ബൈക്കിനു മുകളില്‍ അഞ്ചു പേരടങ്ങുന്ന സംഘം ഇരിക്കുന്നുണ്ടായിരുന്നു.
ഇവരോട് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് അനുസരിച്ചില്ല. ഇതേ തുടര്‍ന്ന് തര്‍ക്കമായി. ബഹളം കേട്ടാണ് ഹനീഫ് ഇവിടേക്ക് എത്തുന്നത്.മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഹനീഫിനെയും സംഘം കട്ട കൊണ്ട് ആക്രമിക്കുകയായിരുന്നു.
പൊലീസ് എത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.