ബിരിയാണിക്കൊപ്പം കൂടുതല്‍ തൈര് ചോദിച്ചതിനെ തുടര്‍ന്ന് തര്‍ക്കം; യുവാവിനെ അടിച്ച് കൊന്ന് ഹോട്ടല്‍ ജീവനക്കാര്‍

ബിരിയാണിക്കൊപ്പം കഴിക്കാന്‍ കൂടുതല്‍ തൈര് ആവശ്യപ്പെട്ടയാളെ അടിച്ച് കൊലപ്പെടുത്തി ഹോട്ടല്‍ ജീവനക്കാര്‍.ഞായറാഴ്ച രാത്രിയാണ് സംഭവം.

author-image
Priya
New Update
ബിരിയാണിക്കൊപ്പം കൂടുതല്‍ തൈര് ചോദിച്ചതിനെ തുടര്‍ന്ന് തര്‍ക്കം; യുവാവിനെ അടിച്ച് കൊന്ന് ഹോട്ടല്‍ ജീവനക്കാര്‍

ഹൈദരാബാദ്: ബിരിയാണിക്കൊപ്പം കഴിക്കാന്‍ കൂടുതല്‍ തൈര് ആവശ്യപ്പെട്ടയാളെ അടിച്ച് കൊലപ്പെടുത്തി ഹോട്ടല്‍ ജീവനക്കാര്‍.ഞായറാഴ്ച രാത്രിയാണ് സംഭവം.

മൂന്നു പേരോടൊപ്പമാണ് കൊല്ലപ്പെട്ട യുവാവ് ഭക്ഷണം കഴിക്കാനെത്തിയത്. കൂടുതല്‍ തൈര് ചോദിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ജീവനക്കാര്‍ മര്‍ദിക്കുകയുമായിരുന്നു.

ഇതോടെ ഇരു സംഘവും പരസ്പരം ഏറ്റുമുട്ടി. പൊലീസ് സംഭവ സ്ഥലത്തെത്തുകയും ഇരു സംഘത്തെയും പഞ്ചഗുട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പൊലീസ് സ്റ്റേഷനിലെത്തിയ ശേഷം യുവാവ് ഛര്‍ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശരീരത്തിന് പുറത്ത് ഗുരുതരമായ പരുക്കുകളൊന്നും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ എന്നും പൊലീസ് അറിയിച്ചു.

hyderabad Crime