ജംഷഡ്പൂരിൽ രണ്ട് വയസുകാരനെ കുളത്തിൽ മുക്കി കൊന്നു ; പിതാവ് അറസ്റ്റിൽ

By Greeshma Rakesh.30 10 2023

imran-azhar

 


ജംഷഡ്പൂർ : ജംഷഡ്പൂരിൽ രണ്ട് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. മകനെ ഖക്രിപാഡ പ്രദേശത്തെ കുളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ 30 കാരനായ അജയ് നംതയാണ് അറസ്റ്റിലായത്.

 

ഗോപാൽപൂർ കടിൻ പാദയിലെ താമസക്കാരനായ അജയ് നംത തന്റെ രണ്ട് വയസ്സുള്ള മകനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.പ്രതിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഭാര്യയ്ക്കും മകനുമൊപ്പം താമസിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

OTHER SECTIONS