/kalakaumudi/media/post_banners/e0957037d0caac75451ac5564b32394ecf44b8122f00539cdf288a73c4b3a2e7.jpg)
ബംഗളൂരു: കര്‍ണാടകയില്‍ പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
ബംഗളൂരുവിലാണ് സംഭവം. കര്‍ണാടക പൊലീസിലെ ജീവനക്കാരിയായ നവ്യയെ കൊലപ്പെടുത്തിയ കേസില്‍ കനകപുര സ്വദേശിയായ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 6 വര്‍ഷമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവരും അകന്ന ബന്ധുക്കളുമാണ്. ചൊവ്വാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. തിരക്ക് കാരണം പ്രശാന്ത് ആഘോഷപരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.
ഇതിന് പകരമായി വെള്ളിയാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിക്കാന്‍ പ്രശാന്ത് തീരുമാനിച്ചു. ഇതിനായി പ്രശാന്ത് കേക്കും വാങ്ങിയിരുന്നു. കേക്ക് മുറിച്ച ശേഷമാണ് നവ്യയുടെ കഴുത്തുമുറിച്ച് പ്രശാന്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി പ്രശാന്ത് പൊലീസിന് മൊഴി നല്‍കി. മറ്റൊരാളുമായി ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി കാമുകിയുമായി നിരവധി തവണ വഴക്ക് കൂടിയിട്ടുണ്ടെന്നും പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.