ഭാര്യക്കൊപ്പം നൃത്തം ചെയ്തു; പ്രകോപിതനായ യുവാവ് സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തി

വിവാഹച്ചടങ്ങില്‍ ഭാര്യക്കൊപ്പം നൃത്തം ചെയ്ത സഹോദരങ്ങളെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലാണ് സംഭവം.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യാസഹോദരനയും മൂത്ത സഹോദരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

author-image
Priya
New Update
ഭാര്യക്കൊപ്പം നൃത്തം ചെയ്തു; പ്രകോപിതനായ യുവാവ് സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തി

കബീര്‍ധാം: വിവാഹച്ചടങ്ങില്‍ ഭാര്യക്കൊപ്പം നൃത്തം ചെയ്ത സഹോദരങ്ങളെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലാണ് സംഭവം.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യാസഹോദരനയും മൂത്ത സഹോദരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹ ചടങ്ങിനിടെ ഭാര്യ മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒപ്പം നൃത്തം ചെയ്യുന്നത് കണ്ട് പ്രകോപിതനായ യുവാവ് അവരെ ആക്രമിക്കുകയായിരുന്നു.പ്രതി മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു.

തടയാന്‍ ശ്രമിച്ച ഇളയ സഹോദരന്മാരെ വെട്ടിക്കൊലപ്പെടുത്തി.ബംഗൗര ഗ്രാമ സ്വദേശിയായ തിന്‍ഹ ബേഗ ആണ് പ്രതി. ഇയാളെ ഉടന്‍ തന്നെ പൊലീസ് പിടികൂടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാര്യാസഹോദരനും ജ്യേഷ്ഠനും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് എസ്പി ഡോ. ലാലുമന്ദ് സിംഗ് കൂട്ടിച്ചേര്‍ത്തു.

murder