വിവാഹ നിശ്ചയം മുടങ്ങി; 19കാരിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്

വിവാഹ നിശ്ചയം മുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ 19കാരിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. പട്ടാപ്പകല്‍ അമ്മയുടെ മുന്നില്‍ വെച്ചാണ് ഉത്തര്‍ പ്രദേശിലെ ബദൌന്‍ സ്വദേശിയായ രാജ് കുമാര്‍ (23) ആണ് യുവതിയെ കൊലപ്പെടുത്തിയത്.

author-image
Priya
New Update
വിവാഹ നിശ്ചയം മുടങ്ങി; 19കാരിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്

(പ്രതീകാത്മക ചിത്രം)

ഗുരുഗ്രാം: വിവാഹ നിശ്ചയം മുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ 19കാരിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. പട്ടാപ്പകല്‍ അമ്മയുടെ മുന്നില്‍ വെച്ചാണ് ഉത്തര്‍ പ്രദേശിലെ ബദൌന്‍ സ്വദേശിയായ രാജ് കുമാര്‍ (23) ആണ് യുവതിയെ കൊലപ്പെടുത്തിയത്.

ഗുരുഗ്രാമില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്ന 19കാരിയാണ് കൊല്ലപ്പെട്ടത്. അമ്മയ്‌ക്കൊപ്പം നടന്നുവരികയായിരുന്ന യുവതിയുടെ അടുത്തേക്ക് രാജ് കുമാര്‍ നടന്ന് എത്തുന്നതും മൂവരും തര്‍ക്കിക്കുന്നതും അതിനിടെ യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ ലഭിച്ചു.

വയറില്‍ കുത്തേറ്റ് യുവതി നിലവിളിക്കുമ്പോള്‍ ചുറ്റുമുള്ള ആരും സഹായിക്കാനോ യുവാവിനെ പിടിച്ച് മാറ്റാനോ ശ്രമിച്ചില്ല.രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളുടെ സമീപത്ത് വച്ച് അക്രമിയെ പിടിച്ച് നിര്‍ത്തി അടിക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നു.

നാല് മാസം മുന്‍പാണ് വീട്ടുകാര്‍ ഇവരുടെ വിവാഹം നിശ്ചയിച്ചത്. എന്നാല്‍ പിന്നീട് ഈ ബന്ധത്തില്‍ നിന്ന് യുവതിയുടെ വീട്ടുകാര്‍ പിന്മാറി. തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു യുവതിക്ക് നേരം അക്രമമുണ്ടായത്. കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

utharpradesh Crime Arrest