സ്ത്രീയെ പ്ലാറ്റ്‌ഫോമിലിട്ട് വെട്ടികൊന്നു; ട്രെയിനില്‍ കയറി രക്ഷപ്പെട്ടു പ്രതി

ട്രെയിനില്‍ പഴക്കച്ചവടം ചെയ്യുന്ന സ്ത്രീയെ പ്ലാറ്റ്‌ഫോമിലിട്ട് വെട്ടിക്കൊലപ്പെടുത്തി.ചെന്നൈയില്‍ ബുധനാഴ്ചയാണ് ദാരുണമായി സംഭവം നടന്നത്.

author-image
Lekshmi
New Update
സ്ത്രീയെ പ്ലാറ്റ്‌ഫോമിലിട്ട് വെട്ടികൊന്നു; ട്രെയിനില്‍ കയറി രക്ഷപ്പെട്ടു പ്രതി

ചെന്നൈ: ട്രെയിനില്‍ പഴക്കച്ചവടം ചെയ്യുന്ന സ്ത്രീയെ പ്ലാറ്റ്‌ഫോമിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയില്‍ ബുധനാഴ്ചയാണ് ദാരുണമായി സംഭവം നടന്നത്. രാജേശ്വരി എന്ന പഴക്കച്ചവടം ചെയ്യുന്ന സ്ത്രീയെയാണ് നിരവധിയാളുകള്‍ നോക്കി നില്‍ക്കെ കൊലപ്പെടുത്തിയത്. അക്രമിയും ഇതേ ട്രെയിനില്‍ ഉണ്ടായിരുന്നു.

സൈദാപേട്ട് സ്‌റ്റേഷനിലാണ് രാജേശ്വരി ഇറങ്ങിയത്. ട്രെയിനിറങ്ങി മുന്നോട്ട് നീങ്ങിയ രാജേശ്വരിയെ തടഞ്ഞ് നിര്‍ത്തിയ അക്രമി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എന്നിട്ട് ഇയാള്‍ ട്രെയിനില്‍ കയറി രക്ഷപ്പെട്ടു. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവര്‍ രാജേശ്വരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

murder CHENNAI death