കുറ്റിക്കാട്ടില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍; മുന്‍ കാമുകന്‍ പിടിയില്‍

മുന്‍ കാമുകന്‍ യുവതിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളി. ഉത്തരാഖണ്ഡിലെ റാണിപുരിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

author-image
Priya
New Update
കുറ്റിക്കാട്ടില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍; മുന്‍ കാമുകന്‍ പിടിയില്‍

ഡെറാഡൂണ്‍: മുന്‍ കാമുകന്‍ യുവതിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളി. ഉത്തരാഖണ്ഡിലെ റാണിപുരിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഒരു യുവതിയുടേതാണെന്നും കാമുകന്‍ കൊന്നുതള്ളിയതാണെന്നും കണ്ടെത്തിയത്.

ജൂലൈ 26നാണു റോഡിനു സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്ന് മൃതദേഹവും കുറച്ചുവസ്ത്രങ്ങളും പൊലീസ് കണ്ടെത്തിയത്. ഈ സമയത്തുതന്നെ മകളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മൃതദേഹം കാണാതായ പെണ്‍കുട്ടിയുടേതാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകനെ പൊലീസ് പിടികൂടി. യുവതിയും ഉത്തര്‍പ്രദേശ് സ്വദേശിയായ പുനീതും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.

എന്നാല്‍ വ്യത്യസ്ത ജാതികളില്‍പ്പെട്ടതിനാല്‍ ഇരുവരുടെയും ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതോടെ പുനീത് ഫെബ്രുവരിയില്‍ മറ്റൊരു വിവാഹം കഴിച്ചു. യുവതിയുടെ വിവാഹനിശ്ചയവും നടന്നു.

വിവാഹത്തിന് ശേഷവും ബന്ധം തുടരാന്‍ യുവതിയെ പുനീത് നിര്‍ബന്ധിച്ചിരുന്നു. പുനീതിന്റെ സമ്മര്‍ദം താങ്ങാനാവാതെ യുവതി തന്റെ ഫോണ്‍ നമ്പര്‍ മാറ്റി.

ഇതില്‍ പ്രകോപിതനായ പുനീത് യുവതിയെ കാണണമെന്ന് ആവശ്യപ്പെട്ട് വിളിക്കുകയും വിജനമായ സ്ഥലത്തുവച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞശേഷം ഇയാള്‍  രക്ഷപ്പെടുകയായിരുന്നു.

Crime