/kalakaumudi/media/post_banners/59164f7b4aa7c041772c5409e044b4d933c62102ea83a92865efc502830a9aa7.jpg)
ബംഗളൂരു: ബംഗളൂരുവില്‍ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ബംഗളുരുവിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി വീരാര്‍ജുന വിജയ്(31),ഭാര്യ ഹൈമവതി(29) ,മക്കളുമാണ് മരിച്ചത്.
മൂത്ത കുട്ടിക്ക് 2 വയസ്സും മരിച്ച രണ്ടാമത്തെ കുട്ടിക്ക് 8 മാസമേ പ്രായമുള്ളൂവെന്നും പൊലീസ് അറിയിച്ചു.ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
സമീപവാസികള്‍ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കടുഗോഡി പൊലീസ് അന്വേഷണം ആരംഭിച്ചു.