ഭാര്യയെയും മാതാപിതാക്കളെയും വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ പൊലീസില്‍ കീഴടങ്ങി യുവാവ്

അസമിലെ ഗോലാഘച്ചില്‍ ഭാര്യയെയും, ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയ യുവാവ് പൊലീസില്‍ എത്തി കീഴടങ്ങി.

author-image
Priya
New Update
ഭാര്യയെയും മാതാപിതാക്കളെയും വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ പൊലീസില്‍ കീഴടങ്ങി യുവാവ്

ഗോലാഘട്ട്: അസമിലെ ഗോലാഘച്ചില്‍ ഭാര്യയെയും, ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയ യുവാവ് പൊലീസില്‍ എത്തി കീഴടങ്ങി.

ഒന്‍പതുമാസം പ്രായമായ മകനൊപ്പമാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.സംഘമിത്ര ഘോഷ്, മാതാപിതാക്കളായ ജുനു ഘോഷ്, സന്ദീപ് ഘോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവം നടക്കുന്ന സമയത്ത്, സംഘമിത്രയുടെ കാസിരംഗ യൂണിവഴ്‌സിറ്റിയില്‍ പഠിക്കുന്ന സഹോദരി വിഡിയോ കോളിലുണ്ടായിരുന്നതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഗോലഘട്ട് ഹിന്ദി സ്‌കൂളിനടുത്തുള്ള ദമ്പതികളുടെ സ്ഥലത്തു വച്ച് വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് യുവാവ് ഭാര്യയെയും മാതാപിതാക്കളെയും വെട്ടിക്കൊല്ലുകയായിരുന്നു.

കുറ്റകൃത്യം നടത്തിയ ശേഷം പ്രതി ഗോലാഘട്ട് പൊലീസ് സ്റ്റേഷനില്‍ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം എത്തി കീഴടങ്ങുകയായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'മുന്‍പ് ഭാര്യയെ ഉപദ്രവിച്ചതിനെ തുടര്‍ന്ന് പ്രതി ജയിലില്‍ കിടന്നിട്ടുണ്ട്. ജയില്‍ മോചനം നേടി വീട്ടിലെത്തിയ ഇയാള്‍ വീണ്ടും ഭാര്യയും കുടുംബവുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാള്‍ ഭാര്യയെയും അവരുടെ മാതാപിതാക്കളെയും വെട്ടിക്കൊല്ലുകയായിരുന്നു.' അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

assam Crime