ഭാര്യയെ കൊലപ്പെടുത്തി വനത്തില്‍ തള്ളി; ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍

ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി വനത്തില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ധരംവീര്‍, അരുണ്‍, സത്യവാന്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

author-image
Priya
New Update
ഭാര്യയെ കൊലപ്പെടുത്തി വനത്തില്‍ തള്ളി; ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍

ന്യൂഡല്‍ഹി: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി വനത്തില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ധരംവീര്‍, അരുണ്‍, സത്യവാന്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് ഫത്തേപ്പുര്‍ ബേരിയില്‍ നിന്ന് സ്വീറ്റിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പൊലീസ് വ്യാപകമായി അന്വേഷണം ആരംഭിച്ചു.

മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷ പൊലീസ് തിരിച്ചറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ അരുണിനെ പിടികൂടിയതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

ധരംവീറിന്റെ ഭാര്യ സ്വീറ്റിയെയാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. സ്വീറ്റി പലപ്പോഴും വീട്ടില്‍ നിന്ന് ഒളിച്ചോടാറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ധരംവീര്‍ അസന്തുഷ്ടനായിരുന്നുവെന്നും അരുണ്‍ പറഞ്ഞു.

മാസങ്ങള്‍ കഴിഞ്ഞായിരിക്കും തിരിച്ചുവരുന്നത്. സ്വീറ്റിയുടെ കുടുംബത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു.ഒരു സ്ത്രീയില്‍ നിന്ന് 70,000 രൂപ നല്‍കി ധരംവീര്‍ സ്വീറ്റിയെ വാങ്ങി വിവാഹം കഴിക്കുകയായിരുന്നുവെന്നും അരുണ്‍ പൊലീസിനോടു പറഞ്ഞു.

സ്വീറ്റി ഇടയ്ക്കിടയ്ക്ക് എവിടേക്കാണ് പോയിരുന്നതെന്നും മറ്റും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Crime