മലപ്പുറത്ത് ഭാര്യപിതാവിനെ കുത്തിക്കൊന്നു; ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി

മഞ്ചേരി പുല്ലാരയില്‍ 65കാരനെ മകളുടെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പുല്ലാര സ്വദേശി അയ്യപ്പന്‍ (65) ആണ് കൊല്ലപ്പെത്. സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി.

author-image
Priya
New Update
മലപ്പുറത്ത് ഭാര്യപിതാവിനെ കുത്തിക്കൊന്നു; ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി

മലപ്പുറം: മഞ്ചേരി പുല്ലാരയില്‍ 65കാരനെ മകളുടെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പുല്ലാര സ്വദേശി അയ്യപ്പന്‍ (65) ആണ് കൊല്ലപ്പെത്. സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചയോടെയാണ് പ്രിനോഷിനെ പിടികൂടുന്നത്. അയ്യപ്പന്റെ മൂത്ത മകള്‍ രജനിയുടെ ഭര്‍ത്താവാണ് പ്രതി പ്രിനോഷ്.

മദ്യപിച്ച് വീട്ടിലെത്തിയ പ്രിനോഷും മകനും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അയ്യപ്പന്റെ വയറിലും തലയിലും ഗുരുതരമായി കുത്തേല്‍ക്കുന്നത്.

ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ രജനിയ്ക്കും കുത്തേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെങ്കിലും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

malappuram Crime