സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം; യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

By priya.06 06 2023

imran-azhar

 

കൊച്ചി: കൊച്ചിയില്‍ ഹോട്ടലില്‍ 26 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ തൃത്തല്ലൂര്‍ ജെസില്‍ ജലീലിനെ (36) ആണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

 

രണ്ടു ദിവസം മുമ്പാണ് പാലക്കാട് തിരുനെല്ലായി സ്വദേശിനി ലിന്‍സിയെ ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും യുവതി മരിച്ചു.

 

ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതിയും യുവതിയും ഒരുമിച്ചു താമസിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

വിദേശയാത്ര, കടബാധ്യതകള്‍ എന്നിവ പറഞ്ഞു തര്‍ക്കമുണ്ടായപ്പോള്‍ ജെസില്‍ ലിന്‍സിയുടെ മുഖത്ത് അടിച്ചു. താഴെവീണ ലിന്‍സിയെ ചവിട്ടി അവശനിലയിലാക്കി. ബോധരഹിതയായിട്ടും ആശുപത്രിയില്‍ എത്തിക്കാതെ വീട്ടുകാരെ ഫോണില്‍ വിളിച്ച്, കുളിമുറിയില്‍ വീണു ബോധം നഷ്ടപ്പെട്ടതായി പറഞ്ഞു.

 

പിന്നീട് വീട്ടുകാര്‍ വന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. വഴിമധ്യേ യുവതി മരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. യുവതിയുടെ മൃതദേഹം പാലക്കാട് ചക്കാന്തറ സെന്റ് റാഫേല്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.

 

 

 

OTHER SECTIONS