/kalakaumudi/media/post_banners/6f2e531da89be95e04f12538d37f3f362ac5521aa30ae120b9d00f4d66f6d301.jpg)
(ആദര്‍ശ്, ജയരാമയ്യ)
ബെംഗളൂരു: മദ്യപാനിയായ മകനെ തീവച്ചു കൊലപ്പെടുത്തി പിതാവ്. ബെംഗളൂരു റൂറല്‍ ജില്ലയിലെ ദൊഡ്ഡബല്ലാപുരയ്ക്ക് സമീപമുള്ള
വണിഗരഹള്ളിയിലാണ് സംഭവം. പതിവായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാകുന്നത് സഹിക്കാന്‍ കഴിയാതായതോടെയാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൊല്ലപ്പെട്ട ആദര്‍ശിന്റെ (30) പിതാവ് ജയരാമയ്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നയാളാണ് ആദര്‍ശ്. മദ്യപിച്ചു കഴിഞ്ഞാല്‍ വീട്ടിലുള്ളവരെ മര്‍ദ്ദിക്കുകയും
അതിക്രമം നടത്തുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ ദിവസം വൈകിട്ടു മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ആദര്‍ശ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച അച്ഛന്‍ ജയരാമയ്യയേയും മര്‍ദിച്ചു.പിന്നീടു വീട്ടില്‍നിന്ന് പോയ ആദര്‍ശ് രാത്രിയോടെ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് തിരിച്ചെത്തിയത്.
വീടിനോടു ചേര്‍ന്നുള്ള തോട്ടത്തിലേക്ക് ആദര്‍ശിനെ അച്ഛന്‍ കൂട്ടി കൊണ്ടുപോയി. പിന്നീട് മരത്തില്‍ കെട്ടിയിട്ടു. രക്ഷപെടാതിരിക്കാന്‍ കയ്യും കാലും പിറകിലേക്കു കൂട്ടിക്കെട്ടുകയും ചെയ്തു. ശേഷം പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നു. രാവിലെയാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്. സംഭവത്തില്‍ ജയരാമയ്യയെ ദൊഡ്ഡബലവംഗല പൊലീസ് അറസ്റ്റ് ചെയ്തു.