/kalakaumudi/media/post_banners/65f57b1a13f1b29a20b775ceecc8080cc41ceda13de9c455ea3c7939af500528.jpg)
ഇൻഡോർ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച പങ്കാളിയെ കുത്തിക്കൊന്ന് യുവാവ്. 20 കാരിയാണ്യ കൊല്ലപ്പെട്ടത്. സംഭവത്തിൽ മധ്യപ്രദേശിലെ ഗുണ സ്വദേശിയായ പ്രവീൺ സിങ് ധാക്കദ് (24) അറസ്റ്റിലായി.
ഡിസംബർ 7ന് ഇൻഡോറിലെ റാവുജി ബസാർ ഏരിയയിലാണ് സംഭവം നടന്നത്.ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദത്തിലായ ശേഷം ഇരുവരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ ഒരു വാടക വീട്ടിൽ ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഡിസംബർ 7 ന് റാവുജി ബസാർ ഏരിയയിലെ വാടക വീട്ടിൽ വെച്ച് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിൽ പ്രകോപിതനായ പ്രതി യുവതിയെ കത്രിക ഉപയോഗിച്ച് കഴുത്തിൽ കുത്തുകൊലപ്പെടുത്തുകയും മൃതദേഹം വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
രണ്ട് ദിവസത്തിന് ശേഷം ഡിസംബർ 9 ന് മൃതദേഹം പോലീസ് കണ്ടെടുത്തതായും അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അഭിനയ് വിശ്വകർമ പറഞ്ഞു. യുവതി രക്തം വാർന്നു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്ന് വിശ്വകർമ പറഞ്ഞു. കൊലപാതകം പുറത്തായതോടെ ധക്കാദിനെ പിന്തുടര് ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.