മദ്യപിക്കാന്‍ പണം നല്‍കാന്‍ വിസമ്മതിച്ചു; ഭാര്യയെ കൊലപ്പെടുത്തി യുവാവ്

കൊലപാതകത്തിനു പിന്നാലെ നഗരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മലാഡിലെ മല്‍വാനിയില്‍ വച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

author-image
Greeshma Rakesh
New Update
മദ്യപിക്കാന്‍ പണം നല്‍കാന്‍ വിസമ്മതിച്ചു; ഭാര്യയെ കൊലപ്പെടുത്തി യുവാവ്

 

മുംബൈ: മദ്യത്തിന് പണം നല്‍കാന്‍ വിസമ്മതിച്ചതിന് ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തി യുവാവ്.പര്‍വീണ്‍ മൊയ്നുദ്ദീന്‍ അന്‍സാരി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൊയ്നുദ്ദീന്‍ നസ്റുല്ല അന്‍സാരി(42)യെ ബോറിവലി ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) അറസ്റ്റ് ചെയ്തു. ഗോരേഗാവ്, മലാഡ് സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ട്രാക്കിനടുത്തായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്.

 

പ്രതിയുടെ മര്‍ദനത്തില്‍ പര്‍വീണിന് മാരകമായി പരിക്കേറ്റിരുന്നു.ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 302 പ്രകാരം മൊയ്നുദ്ദീന്‍ അന്‍സാരിക്കെതിരെ ബോറിവലി ജിആര്‍പി കൊലക്കുറ്റത്തിന് കേസെടുത്തു.കൊലപാതകത്തിനു പിന്നാലെ നഗരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മലാഡിലെ മല്‍വാനിയില്‍ വച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

 

Crime India Alcohol wife Husband