ഭാര്യയെ കഴുത്തറുത്ത് കൊന്നു; പിന്നാലെ മെട്രോയ്ക്ക് മുന്നിൽ ചാടി ജീവനൊടുക്കി യുവാവ്

ഭാര്യയുടെ കഴുത്തറുത്ത ശേഷം തലയ്ക്ക് ഇഷ്ടികയ്ക്കിടിച്ച ഇയാൾ 7 വയസ്സുള്ള മകനെയും ആക്രമിച്ചിരുന്നു. പിന്നീട് ഭാര്യയുടെ മൃതദേഹം കിടന്ന മുറിയിൽ മകനെ പൂട്ടിയിട്ട ശേഷം കൗശാംബി മെട്രോ സ്റ്റേഷനിലെത്തി ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു.

author-image
Greeshma Rakesh
New Update
ഭാര്യയെ കഴുത്തറുത്ത് കൊന്നു; പിന്നാലെ മെട്രോയ്ക്ക് മുന്നിൽ ചാടി ജീവനൊടുക്കി യുവാവ്

ഗുരുഗ്രാം: ഭാര്യയുടെ കഴുത്തറത്തു കൊലപ്പെടുത്തിയതിനു പിന്നാലെ മെട്രോ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി യുവാവ്. ഡിഎൽഎഫ് ഫേസ് 3യിൽ താമസിക്കുന്ന ഗൗരവ് ശർമയാണ് (30) ഭാര്യ ലക്ഷ്മി (23)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

ഭാര്യയുടെ കഴുത്തറുത്ത ശേഷം തലയ്ക്ക് ഇഷ്ടികയ്ക്കിടിച്ച ഇയാൾ 7 വയസ്സുള്ള മകനെയും ആക്രമിച്ചിരുന്നു. പിന്നീട് ഭാര്യയുടെ മൃതദേഹം കിടന്ന മുറിയിൽ മകനെ പൂട്ടിയിട്ട ശേഷം കൗശാംബി മെട്രോ സ്റ്റേഷനിലെത്തി ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികളെത്തിയാണ് പൊലീസിൽ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞു ബന്ധുക്കൾക്കു വിട്ടു കൊടുത്തു. കുട്ടിയെ സഫ്ദർജങ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ലക്ഷ്മിയുടെ ബന്ധുക്കൾ ആഗ്രയിലേക്കു കൊണ്ടുപോയി. കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഡിഎൽഎഫ് എസിപി വികാസ് കൗശിക് പറഞ്ഞു.

gurgaon Crime India murder suicide