മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിനെ ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചു കൊന്നു

By Greeshma.05 03 2023

imran-azhar

 

 

 


കോട്ടയം. തിരുവഞ്ചൂരില്‍ യുവാവിനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. തിരുവഞ്ചൂര്‍ സ്വദേശി ഷൈജു(49) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ഷൈജുവിന്റെ മൃതദേഹം പുലര്‍ച്ചെയോടെയാണ് കണ്ടെത്തിയത്. ആയിര്‍കുന്ന് പൊലീസ് സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ മുറിവുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

 

പെയ്ന്റിങ് തൊഴിലാളിയായ ഷൈജു സ്ഥിരമായി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാറുണ്ടായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പൊസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

OTHER SECTIONS