By priya.04 06 2023
കാസര്‍കോട്: മഞ്ചേശ്വരത്ത് 42കാരനെ വീടിന് അടുത്തുള്ള വിറകുപുരയുടെ മച്ചില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കളായിയിലെ പരേതനായ നാരായണ നോണ്ട-ദേവകി ദമ്പതിമാരുടെ മകന്‍ പ്രഭാകര നോണ്ട(42)യാണ് കൊല്ലപ്പെട്ടത്.
രാവിലെ അമ്മ ചായയുമായെത്തി വിളിച്ചെങ്കിലും മകനെ കണ്ടില്ല. ഇതേ തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
പൈവളിഗെ കൊമ്മങ്കളയിലെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമാണ് പ്രഭാകരയും സഹോദരന്‍ ജയറാമും താമസിച്ചിരുന്നത്.പൊലീസെത്തിയാണ് മൃതദേഹം താഴെയിറക്കിയത്.
വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിന് പിന്നാലെ പ്രഭാകരയുടെ സഹോദരനെ വീട്ടില്‍ നിന്നും കാണാതായിട്ടുണ്ട്.
ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു.