ഭര്‍ത്താവിനെ സാരിമുറുക്കി കൊലപ്പെടുത്തി; ഭാര്യയുടെ കാമുകനും പിടിയില്‍

വേങ്ങരയില്‍ ഭര്‍ത്താവിനെ സാരിമുറുക്കി കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ കാമുകനും കൂട്ടുപ്രതിയുമായ യുവാവ് പിടിയില്‍. ബിഹാര്‍ സ്വാംപുര്‍ സ്വദേശിയായ ജയ്പ്രകാശിനെ(27) ബിഹാറില്‍ നിന്നാണ് വേങ്ങര പൊലീസ് പിടികൂടിയത്.

author-image
Priya
New Update
ഭര്‍ത്താവിനെ സാരിമുറുക്കി കൊലപ്പെടുത്തി; ഭാര്യയുടെ കാമുകനും പിടിയില്‍

മലപ്പുറം: വേങ്ങരയില്‍ ഭര്‍ത്താവിനെ സാരിമുറുക്കി കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ കാമുകനും കൂട്ടുപ്രതിയുമായ യുവാവ് പിടിയില്‍. ബിഹാര്‍ സ്വാംപുര്‍ സ്വദേശിയായ ജയ്പ്രകാശിനെ(27) ബിഹാറില്‍ നിന്നാണ് വേങ്ങര പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ജനുവരി 31നാണ് കോട്ടയ്ക്കല്‍ റോഡിലെ യാറംപടി പി കെ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാന്‍ (33) കൊല്ലപ്പെടുന്നത്.

സംഭവത്തില്‍ പസ്വാന്റെ ഭാര്യ പൂനംദേവിയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കൊലപാതകം നടക്കുന്നതിനു തൊട്ടുമുന്‍പ് യുവതിയും കാമുകനും ഏറെ നേരം സംസാരിച്ചിട്ടുണ്ടെന്ന് കോള്‍ ലിസ്റ്റില്‍ നിന്ന് കണ്ടെത്തി.

കൊലപാതകത്തിന്റെ ഓരോ ഘട്ടത്തിലും യുവതിക്ക് യുവാവില്‍ നിന്ന് മൊബൈല്‍ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

malappuram murder