/kalakaumudi/media/post_banners/53173debdb27a99311d32f09131f172cf4d190588197a367a4543826a5131a32.jpg)
അടിമാലി: ഒപ്പം താമസിച്ചിരുന്ന യുവതിയേയും കുട്ടിയേയും ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ജയിലില്‍ നിന്ന് ഇറങ്ങിയ യുവാവ് ആദിവാസിയെ കുത്തിക്കൊലപ്പെടുത്തി.
അടിമാലി കൊരങ്ങാട്ടി കട്ടിലാനിക്കല്‍ സാജന്‍ (49) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10.30നായിരുന്നു സംഭവം.തലമാലി കൊല്ലിയത്ത് സിറിയക് എന്ന അനീഷിനെ (37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.
ഒറ്റയ്ക്കാണ് സാജന്‍ താമസിച്ചിരുന്നത്. യുവാവ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് സാജനെ പലതവണ കത്തികൊണ്ട് കുത്തുകയായിരുന്നു.
സാജന്‍ തല്‍ക്ഷണം മരിച്ചു. കാപ്പ ചുമത്തി ജയിലിലായിരുന്ന അനീഷ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാള്‍ക്കൊപ്പം യുവതിയും കുട്ടിയും താമസിച്ചിരുന്നു.
താന്‍ ജയിലിലായിരുന്നപ്പോള്‍ സാജന്‍ അവരെ ഉപദ്രവിച്ചിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നും അനീഷ് പറഞ്ഞുവെന്ന് പൊലീസ് പറയുന്നു.