/kalakaumudi/media/post_banners/9e79cdc07ccfd4fd23d3bb739db238dad7f9d19491b978f4a7eb037f98f2dfad.jpg)
കൊച്ചി: കൊച്ചിയില്‍ മധ്യവയസ്‌കനെ കുത്തിക്കൊലപ്പെടുത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന മട്ടാഞ്ചേരി സ്വദേശിയെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
എറണാകുളം ജോസ് ജംഗ്ഷന് സമീപമാണ് സംഭവം. മദ്യലഹരിയില്‍ ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.