/kalakaumudi/media/post_banners/86fd401ac01542ef8a203614a3b539a7021a0b53e923a2e96a4accc02f1e4951.jpg)
മലപ്പുറം: കിഴിശ്ശേരിയില്‍ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കുനിയം പറമ്പ് സ്വദേശി പ്രജിത്താണ് മരിച്ചത്.
പ്രജിത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ സുഹൃത്ത് നൗഫലിനും പരിക്കേറ്റു. നൗഫലിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുഹൃത്തായ എടവണ്ണ സ്വദേശി മുബഷിറാണ് പ്രജിത്തിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രജിത്തിനെ കുത്തിയ ശേഷം മുബഷിറും സുഹൃത്ത് ഷൈജുവും സ്ഥലത്തു നിന്നും രക്ഷപെട്ടു.
പ്രജിത്തിനെ ആദ്യം കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുബഷിറിനും, ഷൈജുവിനുമായി തെരെച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.