അശ്ലീല വിഡിയോ കണ്ടതിനെ തുടര്‍ന്ന് തര്‍ക്കം; ഭാര്യയെ ചുട്ടുകൊന്ന് ഭര്‍ത്താവ്

ഞായറാഴ്ച രാത്രി ഭര്‍ത്താവ് അശ്ലീല വിഡിയോ കണ്ടുവെന്നും അതു നിര്‍ത്താന്‍ അഭ്യര്‍ഥിച്ചുവെന്നും മരണമൊഴിയില്‍ കാജല്‍ പറഞ്ഞിരുന്നു.

author-image
greeshma
New Update
അശ്ലീല വിഡിയോ കണ്ടതിനെ തുടര്‍ന്ന് തര്‍ക്കം; ഭാര്യയെ ചുട്ടുകൊന്ന് ഭര്‍ത്താവ്

സൂറത്ത്: അശ്ലീല വിഡിയോ കണ്ടെന്ന വഴക്കിനൊടുവില്‍ ഭാര്യയെ ചുട്ടുകൊന്ന് ഭര്‍ത്താവ്. കഴിഞ്ഞ തിങ്കളാഴ്ച ഗുജറാത്തിലെ സൂറത്തിലെ കതര്‍ഗാമിലാണ് സംഭവം. പൊലീസ് അന്വേഷണത്തില്‍ പോണ്‍ വിഡിയോ കാണുന്നതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ ഞായറാഴ്ച്ച വഴക്കുണ്ടായതായി കണ്ടെത്തി.

തിങ്കളാഴ്ചയും ഇരുവരും തമ്മിലുള്ള വഴക്ക് തുടര്‍ന്നു. ഒടുവില്‍ ദേഷ്യം വന്ന കിഷോര്‍ പട്ടേല്‍ (33) ഭാര്യയുടെ ദേഹത്തു പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

40% പൊള്ളലേറ്റ കാജല്‍ (30) ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചൊവ്വാഴ്ച മരണപ്പെട്ടു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് അശ്ലീല വിഡിയോ കണ്ടുവെന്നും അതു നിര്‍ത്താന്‍ അഭ്യര്‍ഥിച്ചുവെന്നും മരണമൊഴിയില്‍ കാജല്‍ പറഞ്ഞിരുന്നു.

പിന്നീട് മുബൈ സ്വദേശിയായ കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡയമണ്ട് യൂണിറ്റില്‍ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും തുടര്‍ന്ന് വിവാഹിതരാവുകയുമായിരുന്നു.

husband wife issue watching porn videos