By Priya .25 05 2023
ബെംഗളൂരു: ബെംഗളൂരുവില്‍ ചോഡേശ്വരി നഗറില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. പ്രദേശവാസിയായ രവി (42) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം.
ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഉള്ളതായി നിലവില്‍ അനുമാനമില്ലെന്ന് പൊലീസ് അറിയിച്ചു.