ഹൈഡ്രോഫോബിയ; വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റില്‍

By Greeshma Rakesh.28 05 2023

imran-azhar

 

ജയ്പുര്‍: 'ഹൈഡ്രോഫോബിയ' ബാധിച്ചതായി സംശയിക്കുന്ന 24 വയസ്സുകാരന്‍ വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം.പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ നിവാസിയായ സുരേന്ദ്ര ഠാക്കൂറാണ് അറസ്റ്റിലായത്. ഇയാള്‍ ഹൈഡ്രോഫോബിയ ബാധിതനാണെന്ന് ബംഗാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

 


പേവിഷബാധയുടെ അവസാനഘട്ടത്തിലുണ്ടാകുന്ന, വെള്ളത്തെപ്പറ്റിയുള്ള ഭയമാണ് 'ഹൈഡ്രോഫോബിയ' എന്നറിയിപ്പെടുന്നത്. പേവിഷബാധയുള്ള നായ കടിച്ച ശേഷം കൃത്യമായ ചികിത്സ ലഭിക്കാത്തതാകാം ഇയാള്‍ക്ക് രോഗം ബാധിക്കാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു. സെന്‍ദ്ര പൊലീസ് സ്റ്റേഷന് കീഴിലുള്ള ശാരദാന ഗ്രാമത്തില്‍ വെള്ളിയാഴ്ച ശാന്തി ദേവി (65) കന്നുകാലികളെ മേയ്ക്കാന്‍ പോയ സമയത്താണ് പ്രതി കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്.

 

''മാനസിക വെല്ലുവിളിയുള്ള ആളെപ്പോലെയാണ് പ്രതിയുടെ പെരുമാറ്റം. ഇയാള്‍ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. ആശുപത്രിയിലും ബഹളം വച്ചു. ഇതോടെ നഴ്സിങ് സ്റ്റാഫ് ഇയാളെ കട്ടിലില്‍ കെട്ടിയിട്ടു''- ജൈതരണ്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്റാം ബിഷ്നോയ് പറഞ്ഞു. അമ്മയെ കൊന്ന് മാംസം ഭക്ഷിച്ചെന്ന് ആരോപിച്ച് ശാന്തി ദേവിയുടെ മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 

OTHER SECTIONS