/kalakaumudi/media/post_banners/1dfc3882a63e04e97b488538737c9da0af612db70597fc7cba0b95da1424f02a.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിച്ചതിനു ശേഷമാണ് കുട്ടി ഹോസ്റ്റല്‍ മുറിയിലേക്കു പോയത്. രാവിലെ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്നു നോക്കിയപ്പോള്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതായും ഫോണിലെ വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.