കൂത്താട്ടുകുളത്ത് ഇറച്ചിക്കടയിലെ ജോലിക്കാരന്‍ വേട്ടേറ്റ് മരിച്ചു; പ്രതി പിടിയില്‍

തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണന്‍ (48) ആണ് കൊല്ലപ്പെട്ടത്. കരിമ്പനയിലെ ഇറച്ചിക്കടക്കയിലെ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.

author-image
Greeshma Rakesh
New Update
കൂത്താട്ടുകുളത്ത് ഇറച്ചിക്കടയിലെ ജോലിക്കാരന്‍ വേട്ടേറ്റ് മരിച്ചു; പ്രതി പിടിയില്‍

 

കൊച്ചി: എറണാകുളം കൂത്താട്ടുകുളം കരിമ്പനയില്‍ ഒരാളെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണന്‍ (48) ആണ് കൊല്ലപ്പെട്ടത്. കരിമ്പനയിലെ ഇറച്ചിക്കടക്കയിലെ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.

കഴുത്തിനു വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടെയുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി അര്‍ജുന്‍ തമിഴ്‌നാട്ടില്‍ പിടിയിലായി. തെങ്കാശിയില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

murder Crime News Kochi News