മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സീനിയര്‍ വിദ്യാര്‍ഥി അറസ്റ്റില്‍, ലൗ ജിഹാദെന്ന് ബിജെപി

പ്രീതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് പിന്നില്‍ ലവ് ജിഹാദ് ആണെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബണ്ടി സഞ്ജയ്യുടെ ആരോപണം.

author-image
greeshma
New Update
മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സീനിയര്‍ വിദ്യാര്‍ഥി അറസ്റ്റില്‍, ലൗ ജിഹാദെന്ന് ബിജെപി

ഹൈദരാബാദ്: സീനിയര്‍ വിദ്യാര്‍ഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനി മരിച്ചു. വാറങ്കല്‍ സ്വദേശിനിയും കകാതിയ മെഡിക്കല്‍ കോളേജിലെ അനസ്തീഷ്യ വിഭാഗത്തില്‍ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയുമായ ഡോ. പ്രീതി ആണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ വച്ച് പ്രീതി സ്വയം വിഷം കുത്തി വെച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പിന്നീട് നില ഗുരുതരമായതോടെ ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേസില്‍ ആരോപണ വിധേയനായ ഡോ. സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സംഭവം തെലങ്കാനയില്‍ വലിയ ചര്‍ച്ചയായിരുന്നു.

പ്രീതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് പിന്നില്‍ ലവ് ജിഹാദ് ആണെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബണ്ടി സഞ്ജയ്യുടെ ആരോപണം. 

mental harassment medical pg student committed suicide