By Greeshma.08 03 2023
ആലപ്പുഴ : ആലപ്പുഴ കുറത്തികാട് അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു മകന്‍. ഭരണിക്കാവ് സ്വദേശി രമ (55) ആണ് മരിച്ചത്. മകന്‍ നിധിന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ മദ്യ ലഹരിയിലെത്തിയ മകന്‍ നിധിന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പ്രതി സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു.സംഭവ സ്ഥലത്തുവച്ചു തന്നെ രമ മരിച്ചു. പിന്നാലെ നിധിന്‍ പുറത്തുപോയി. പിന്നീട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂത്ത മകനാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്.
പൊലീസിനെ വിവരമറിയിച്ചതനുസരിച്ച് നിധിനെ കസ്റ്റഡിയിലെടുത്തു. പണത്തിനായി അമ്മയെ നിധിനും പിതാവും നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പലപ്പോഴും ഇവര്‍ അയല്‍ വീടുകളിലാണ് രാത്രി കിടന്നിരുന്നത്. പണം ആവശ്യപ്പെട്ടായിരുന്നു ഉപദ്രവിച്ചിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു.