കൊച്ചി നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി പൊലീസില്‍ കീഴടങ്ങി

കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജങ്ഷന് സമീപത്താണ് സംഭവം.

author-image
Greeshma Rakesh
New Update
കൊച്ചി നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി പൊലീസില്‍ കീഴടങ്ങി

കൊച്ചി: കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജങ്ഷന് സമീപത്താണ് സംഭവം. തമിഴ്‌നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. സാബുവിനെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നാലെ പ്രതി റോബിന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

മട്ടാഞ്ചേരി സ്വദേശിയാണ് പ്രതിയായ റോബില്‍ എന്നാണ് വിവരം. നോര്‍ത്ത് പൊലീസ് പ്രതിയെ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറി. ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

murder Crime News Crime Kerala Kochi News