നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്തി; മാതാപിതാക്കള്‍ക്കായി അന്വേഷണം

ഹരിയാനയില്‍ അജ്‌റോണ്ട ഗ്രാമത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ചുറ്റുമതിലിന്റെ ഗ്രില്ലില്‍ തുളച്ച നിലയില്‍ കണ്ടെത്തി.

author-image
Athira
New Update
നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്തി; മാതാപിതാക്കള്‍ക്കായി അന്വേഷണം

ഫരീദാബാദ്: ഹരിയാനയില്‍ അജ്‌റോണ്ട ഗ്രാമത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ചുറ്റുമതിലിന്റെ ഗ്രില്ലില്‍ തുളച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് പ്രദേശത്തെ ഒരു വീടിന്റെ ചുറ്റുമതിലില്‍ മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം ഗ്രില്ലിനു മുകളില്‍ നിന്നും നീക്കം ചെയ്ത ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ഫരീദാബാദിലെ ബാദ്ഷാ ഖാന്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണോയെന്നു സംശയുമുണ്ടെന്നും കുറ്റവാളികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്.

 

Latest News Crime News