സ്റ്റേഷനിലെത്തിയ പരാതിക്കാരിക്ക് അശ്ലീല വീഡിയോയും സന്ദേശവും അയച്ചു; കോഴിക്കോട് SI-യ്ക്ക് സസ്‌പെന്‍ഷന്‍

By Greeshma Rakesh.03 11 2023

imran-azhar

 

 


കോഴിക്കോട് : സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീക്ക് അശ്ലീലസന്ദേശമയച്ച ഗ്രേഡ് എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരാങ്കാവ് സ്റ്റേഷനിലെ പി. ഹരീഷ് ബാബുവിനെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ സസ്‌പെന്‍ഡ് ചെയ്തത്.

 


പരാതിക്കാരിക്ക് അശ്ലീല വീഡിയോയും സന്ദേശവും അയച്ചതിനാണ് എസ്.ഐക്കെതിരെ നടപടി. അശ്ലീല വീഡിയോയും സന്ദേശവും ലഭിച്ചതിനു പിന്നാലെ പരാതിക്കാരി സ്റ്റേഷനിലെ വനിതാ എ.എസ്.ഐയെ വിവരമറിയിക്കുകയായിരുന്നു.

 

 

OTHER SECTIONS