/kalakaumudi/media/post_banners/bbe53e324af677e257e0c504789bb732834e50acb985b8dcb32ca428117faba7.jpg)
ഹാജിപൂര്‍: ബീഹാറിലെ ഹാജിപൂരില്‍ പ്രണയബന്ധത്തെ തുടര്‍ന്ന് 16, 18 വയസ്സുള്ള പെണ്‍കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കള്‍.ഇരുവരും ഉറങ്ങിക്കിടക്കുമ്പോള്‍ കൊലപ്പെടുത്തുകയായിരുന്നവെന്ന് കുട്ടികളുടെ മാതാവ് റിങ്കു ദേവി പൊലീസിനോട് കുറ്റസമ്മതം നടത്തി.
പൊലീസെത്തുമ്പോള്‍ ഇവര്‍ മക്കളുടെ മൃതദേഹങ്ങള്‍ക്കരികെ ഇരിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് നരേഷ് ഭായ്ത ഒളിവിലാണ്. പെണ്‍കുട്ടികള്‍ മറ്റ് വ്യത്യസ്ത ജാതികളില്‍ പെട്ടവരുമായി പ്രണയത്തിലായിരുന്നു എന്നും അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അമ്മ പറഞ്ഞു.
തങ്ങളോട് പറയാതെ മക്കള്‍ ഇടക്കിടെ പുറത്തുപോകുമായിരുന്നു എന്നും മാതാവ് പറഞ്ഞു. പിതാവാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ ആദ്യം പറഞ്ഞെങ്കിലും രണ്ട് പേരും കൊലപാതകത്തില്‍ പങ്കായിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.