10-ാം ക്ലാസുകാരിയെ പലവട്ടം പീഡിപ്പിച്ചു; ഭീഷണി, 2 കുട്ടികളുടെ അച്ഛനായ 26കാരന്‍ പിടിയില്‍

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനെയാണ് വിളപ്പില്‍ശാല പൊലീസ് പിടിയിലായത്.

author-image
Greeshma Rakesh
New Update
10-ാം ക്ലാസുകാരിയെ പലവട്ടം പീഡിപ്പിച്ചു; ഭീഷണി, 2 കുട്ടികളുടെ അച്ഛനായ 26കാരന്‍ പിടിയില്‍

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനെയാണ് വിളപ്പില്‍ശാല പൊലീസ് പിടിയിലായത്.

കുണ്ടമന്‍ കടവില്‍ വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ഇയാള്‍ താമസിക്കുന്ന വാടക വീട്ടില്‍ വച്ച് പല പ്രാവശ്യം ലൈംഗികമായി ഉപദ്രവിക്കുകയും വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് മാനസികമായി തളര്‍ന്ന പെണ്‍കുട്ടി അടുത്ത ബന്ധുവിനോട് ഈ വിവരം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുരേഷ് കുമാര്‍, എസ്‌ഐ ആശിഷ്, ജിഎസ് ഐ ബൈജു, സിപിഓമാരായ പ്രജു, രാജേഷ്, അജിത്ത് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Thiruvananthapuram Crime News rape POCSO Case Sexual Abusing