സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്യും, ലക്ഷ്യം പണം; യുവാവിന്റെ പേരില്‍ കേസ്

പ്രതി പണത്തിനുവേണ്ടി സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ചെയ്ത് അശ്ലീലഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്‌തെന്നാണ് പരാതി.

author-image
Greeshma Rakesh
New Update
സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്യും, ലക്ഷ്യം പണം; യുവാവിന്റെ പേരില്‍ കേസ്

തിക്കോടി: സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത് ദുരുപയോഗംചെയ്ത യുവാവിന്റെ പേരില്‍ കേസെടുത്തു. തിക്കോടി തെക്കേ കൊല്ലങ്കണ്ടി ശങ്കരനിലയത്തില്‍ വിഷ്ണു സത്യ(27)ന്റെ പേരിലാണ് കേസ്.

പ്രദേശവാസിയായ സ്ത്രീ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. നിലവില്‍ പ്രതി ഒളിവിലാണ്. പ്രതി പണത്തിനുവേണ്ടി സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ചെയ്ത് അശ്ലീലഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്‌തെന്നാണ് പരാതി. ഇത്തരത്തില്‍ പ്രദേശത്തെ ഒട്ടേറെ സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

Crime News kerala police Morphing